ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐ എം എഫ്

0
112

2027-2028 കാലത്ത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ (GDP at Current Price) യായി മാറുമെന്ന് ഐ എം എഫ് റിപ്പോർട്ട്. ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ ലുക്ക് റിപ്പോര്‍ട്ടില്‍ ആണ് അന്താരാഷ്ട്ര നാണയ നിധിയുടെ ഈ പ്രഖ്യാപനം. ഈ സാമ്പത്തിക വർഷം തന്നെ ഇന്ത്യ യു കെയെ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ പിന്തള്ളുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 2025- 2026 വർഷത്തിൽ രാജ്യം ജർമനിയിക്ക് ഒപ്പം എത്തുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 ബില്യൺ ഡോളറിന്റെ മാത്രം വ്യത്യാസത്തിലാണ് രാജ്യത്തിന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന പദവി നഷ്ടമായത്. യു കെ ആണ് അഞ്ചാം സ്ഥാനത്തുളളത്. കഴിഞ്ഞ 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യ യു കെയെ പിന്തള്ളിയെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇക്കാലത്തെ കേന്ദ്ര സർക്കാർ വിലയിരുത്തൽ അനുസരിച്ച് ഇന്ത്യ 5 ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ്. എന്നാൽ 4.94 ട്രില്യണ്‍ ഡോളറായിരിക്കും സമ്പദ് വ്യവസ്ഥയുടെ വലിപ്പമെന്ന് ഐ എം എഫ് പറയുന്നു. അതേ സമയം തൊട്ടടുത്ത വർഷം ഇന്ത്യ ജപ്പാനെ മറികടക്കും. 5.17 ട്രില്യണ്‍ ഡോളറുള്ള സമ്പദ് വ്യവസ്ഥയാണ് ജപ്പാന്റേത്. അപ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വലിപ്പം 5.36 ട്രില്യണ്‍ വലിപ്പമുള്ളതായിരിക്കുമെന്നുമാണ് ഐ എം എഫിന്റെ വിലയിരുത്തൽ. 2028 ആകുമ്പോഴേക്കും യു എസിന് 30.28 ട്രില്യണിന്റെയും ചൈന 28.25 മില്യണിന്റെയും വളർച്ചയുണ്ടാകും. ഇരു രാജ്യങ്ങളും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തും.

യു എസിനെയും ചൈനയെയും താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണെങ്കിലും ഇന്ത്യ കടന്നു വന്നത് ബഹു ദൂരമാണ്. 2021- 2022ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂല്യം വെറും 3.18 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. അന്ന് യു കെയ്ക്ക് 3.19 ബില്യൺ ‍ഡോളറാണുണ്ടായിരുന്നത്