കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി

0
136

കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് അതെന്ന് കോടതി അറിയിച്ചു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ പൊതു വാഹനങ്ങൾ എന്നതിൽ വ്യത്യാസമില്ല. കെ.എസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷാ മാനദണ്ഡം പാലിക്കുന്നകിൽ കെഎസ്ആർടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. ഇതിന് ആർക്കും ഇളവുകൾ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യ ബസുകളിൽ അടക്കം ഡ്രൈവർ കാബൻ, യാത്രക്കാർ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പരസ്യങ്ങളോ നിരോധിത ഫ്‌ളാഷ് ലൈറ്റുകളോ പാടില്ലെന്നും ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി അറിയിച്ചു. വടക്കഞ്ചേരി അപകടത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.