തരൂരിനല്ല, അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാവ് മനീഷ് തിവാരി

0
141

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണയുമായി ജി 23 നേതാവ് മനീഷ് തിവാരി. കോണ്‍ഗ്രസിന് ആവശ്യമായ സ്ഥിരത നല്‍കാന്‍ ഖാര്‍ഗെക്ക് കഴിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് പകരം ജി 23 നേതാക്കള്‍ ഖാര്‍ഗെയെ പിന്തുണക്കുന്നതായി തിവാരി പറഞ്ഞു.

‘ഖര്‍ഗെ പാര്‍ട്ടിയില്‍ നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ചു, ഏറ്റവും താഴ്ന്ന പദവികളില്‍ നിന്നാണ് വളര്‍ന്നു വന്നത്. കോണ്‍ഗ്രസിന് സ്ഥിരത ആവശ്യമാണ്, അത് ഖാര്‍ഗെയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു.’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചില നേതാക്കള്‍ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന് ശശി തരൂര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു.ഗാന്ധി കുടുംബവുമായുള്ള അടുപ്പം കാരണം ഖാര്‍ഗെയെ പാര്‍ട്ടിയുടെ അനൗദ്യോഗിക ഔദ്യോഗിക സ്ഥാനാര്‍ത്ഥി’ ആയാണ് കണക്കാക്കപ്പെടുന്നത്.കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 നാണ് നടക്കുക. ഒക്ടോബര്‍ 19 ന് ഫലം പുറത്തുവരും.