മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി

0
150

മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ഡല്‍ഹി പോലീസാണ് ഭീഷണി സന്ദേശം ലഭിച്ചതായി അറിയിച്ചത്. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്ന ഇറക്കിവിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

‘ഇന്നലെ രാത്രി മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഒരു കോള്‍ ലഭിച്ചു. പുലര്‍ച്ചെ 3.20ഓടെയാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.

യാത്രക്കാരെയും ജീവനക്കാരെയും ഇറക്കി. വിമാനം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്’ ഒരു പ്രസ്താവനയില്‍ ഡല്‍ഹി പോലീസ് പറഞ്ഞു.