ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകം ചെയ്യുന്നവരെയും സംരക്ഷിക്കുന്നതാണ് കെപിസിസി നിലപാടെന്ന വിമർശനവുമായി ഡിവൈഎഫ്ഐ. നിഖിൽ പൈലിയുടെ കാര്യത്തിൽ നടന്നത് കുന്നപ്പിള്ളിയുടെ കാര്യത്തിലും ആവർത്തിക്കുകയാണ്.
എംഎൽഎ ഒളിവിൽ പോയത് കെപിസിസി നേതൃത്വത്തിൻ്റെ അറിവോടെയാണെന്നും ഒളിവിൽ പോയാലും പൊലീസ് പിടികൂടുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും എം.വിൻസന്റ് എംഎൽഎയ്ക്കും സമാനമായ സംരക്ഷണം ലഭിച്ചുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംവാദ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Be scientific, Be Human എന്ന പേരിൽ 2000 സംവാദങ്ങൾ സംഘടിപ്പിക്കും. ജനങ്ങളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും സനോജ് വ്യക്തമാക്കി.