Saturday
10 January 2026
20.8 C
Kerala
HomeKeralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഡിഎംഎയും കഞ്ചാവും മദ്യവും നല്‍കി പീഡിപ്പിച്ചു; 14 പേര്‍ക്കെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഡിഎംഎയും കഞ്ചാവും മദ്യവും നല്‍കി പീഡിപ്പിച്ചു; 14 പേര്‍ക്കെതിരെ കേസ്

പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കി പീഡനം നടത്തിയെന്നാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലാണ് വിഷയം ആദ്യമെത്തുന്നത്. പിന്നീട് അത്യന്തം ഗൗരവതരമായ പരാതി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു. പീഡനം നടന്ന ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഓരോ കേസുകളും കൈമാറിയിട്ടുണ്ട്. പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്തത് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ്.

നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിചരണത്തിലാണ് പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് കൃത്യമായ ആരോഗ്യപരിചരണവും മാനസിക പിന്തുണയും ഉറപ്പുവരുത്തിയതായി സിഡബ്ല്യുസി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments