വിഴിഞ്ഞം തുറമുഖ നിർമാണത്തിനാവശ്യമായ പാറകൾ മുതലപ്പൊഴിയിൽ എത്തിക്കുന്നത് പുനരാരംഭിച്ചു

0
164
വിഴിഞ്ഞം തുറമുഖ നിർമാണത്തിനാവശ്യമായ പാറകൾ മുതലപ്പൊഴിയിൽ എത്തിക്കുന്നത് പുനരാരംഭിച്ചു. ഇവിടെനിന്ന്‌ കടൽമാർഗമാണ്‌ വിഴിഞ്ഞത്തേക്ക്‌ കൊണ്ടുപോവുക.
നഗരൂർ, കിളിമാനൂർ ഭാഗങ്ങളിൽ നിന്നുള്ള ക്വോറികളിൽ നിന്നാണ് ടോറസ് ലോറികളിൽ പാറലോഡ്‌ മുതലപ്പൊഴിയിൽ എത്തിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയോടെയാണ്‌ ലോറികളെത്തിയത്.
മൂന്നുമാസം മുമ്പ്‌ ഈവഴിയിലെ കലുങ്ക് തകർന്നതോടെ പാറ എത്തിക്കുന്നത് തടസ്സപ്പെട്ടിരുന്നു. തുടർന്ന് ലോറികൾ എംസി റോഡ് വഴി വിഴിഞ്ഞത്തേക്ക് നേരിട്ടെത്തിക്കുകയായിരുന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം ആരംഭിച്ചതോടെ ഇത് പൂർണമായും തടസ്സപ്പെട്ടു. പൊഴിമുഖത്ത് മണൽ അടിഞ്ഞതിനാൽ ബാർജ്  മുതലപ്പൊഴിയിൽ എത്തിക്കാനും തടസ്സമുണ്ട്‌. മണൽ നീക്കിയാൽ മാത്രമേ കടൽമാർഗം പാറ കൊണ്ടുപോകാനാകൂ.