ബത്തേരി ദൊട്ടപ്പൻകുളത്ത് കടുവയിറങ്ങി, വീടിന്‍റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം പുറത്ത്

0
159

വയനാട് ബത്തേരി ദൊട്ടപ്പന്‍കുളത്ത് കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിന്റെ മതില്‍ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വനപാലകര്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. നഗരപ്രദേശത്തിന് സമീപത്തുള്‍പ്പെടെ കടുവയെത്തിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മണിച്ചിറയില്‍ റോഡ് മുറിച്ചുകടന്ന കടുവ യാത്രക്കാരുടെ മുന്നില്‍ അകപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇവിടെ നിന്നും നീങ്ങിയ കടുവയാണ് ദൊട്ടപ്പന്‍കുളത്തെത്തിയത്.

കാടുമൂടിക്കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാകാം കടുവ ജനവാസ മേഖലയിലേക്കെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. എസ്റ്റേറ്റില്‍ മുന്‍പും കടുവയുടെ സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാത്രി 7 മണിയോടെയാണ് കടുവ ജനവാസ കേന്ദ്രത്തിലേക്ക് പ്രവേശിച്ചത്.