Saturday
10 January 2026
31.8 C
Kerala
HomeKeralaപാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രി വിഷ്വലൈസേഷൻ വീഡിയോ പുറത്തുവിട്ടു

പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രി വിഷ്വലൈസേഷൻ വീഡിയോ പുറത്തുവിട്ടു

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രിഡിയിൽ റിലീസിനെത്തുന്ന സിനിമയുടെ പ്രി വിഷ്വലൈസേഷൻ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമ പകർന്നു തരാൻ പോകുന്ന ചോതിക്കാവിലെ മായക്കാഴ്ചകളുടെ തുടക്കമാണ് വിഡിയോയിൽ.

മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് യുജിഎം പ്രൊഡക്‌ഷൻസാണ്. മാജിക്ക് ഫ്രെയിംസും നിർമാണത്തിൽ പങ്കാളികളാണ്. കേരളത്തിന്റെ ആയോധന കലയായ കളരിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി ടൊവിനോ കളരി അഭ്യസിച്ചിരുന്നു. പ്രോജക്ട് ഡിസൈനർ: ബാദുഷ എൻ.എം., പ്രൊഡക്‌ഷൻ ഡിസൈനർ ഗോകുൽ ദാസ്, പ്രൊഡക്‌ഷൻ കൺട്രോളർ: പ്രിൻസ്, കോസ്റ്റ്യൂം ഡിസൈനർ പ്രവീൺ വർമ, മേക്കപ്പ് റോണെക്സ് സേവ്യർ, എഡിറ്റിങ് ഷമീർ മുഹമ്മദ്‌, ഛായാഗ്രഹണം ജോമോൻ ടി. ജോൺ, മാർക്കറ്റിങ് ഡിസൈൻ പപ്പറ്റ് മീഡിയ, വാർത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

RELATED ARTICLES

Most Popular

Recent Comments