ഡൽഹിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു

0
74

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി പെയ്ത മഴയാണ് ഈ സമയത്ത് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി വര്‍ദ്ധിക്കാനുള്ള കാരണമായി പറയപ്പെടുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അടുത്തിടെ പെയ്ത മഴ ഡല്‍ഹിയില്‍ ഡെങ്കിപ്പനി- ചിക്കുൻഗുനിയ കേസുകൾ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന. അതിനാല്‍, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. അതായത്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള കൊതുക് പരത്തുന്ന രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി 10 മുതൽ 15 ശതമാനം വരെ കിടക്കകൾ റിസർവ് ചെയ്യാൻ ഡൽഹി സർക്കാർ എല്ലാ ആശുപത്രികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡെങ്കിപ്പനിയോ മറ്റേതെങ്കിലും വിബിഡിയോ (VBD – Vector-borne diseases) ബാധിച്ച ഒരു രോഗിക്കും കിടക്കകളുടെ അഭാവം മൂലം പ്രവേശനം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ആശുപത്രികള്‍ക്കും നഴ്സിംഗ് ഹോമുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ കേസുകള്‍ കുറയുന്ന സാഹചര്യത്തിള്‍ കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കാനായി നീക്കിവച്ചിരിയ്ക്കുന്ന കിടക്കകൾ ആവശ്യ സമയത്ത് ഈ രോഗികള്‍ക്കായി ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥയാണ് ഡെങ്കിപ്പനി പോലുള്ള വിബിഡികളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്ന് നിലവിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു .

“കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തിൽ വലിയ ര്‍ദ്ധനയാണ് കാണുന്നത്. എങ്കിലും പരിഭ്രാന്തരാകേണ്ടതില്ല. ആശുപത്രികളിൽ രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സർക്കാർ ജാഗ്രത പുലർത്തുകയും മുഴുവൻ സ്ഥിതിഗതികളും നിരീക്ഷിക്കുകയും ചെയ്യുന്നു. ആശുപത്രികൾക്ക് അവരുടെ കിടക്കകളുടെ 10-15 ശതമാനം വിബിഡി രോഗികൾക്ക് സംവരണം ചെയ്യാനും കിടക്കകളുടെ അഭാവം മൂലം ഒരു രോഗിക്കും പ്രവേശനം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.”, അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ നാലുവർഷത്തെ റെക്കോർഡ് ആണ് ഈ വർഷത്തെ കേസുകൾ മറികടന്നിരിയ്ക്കുന്നത്. കഴിഞ്ഞ മാസത്തിൽ, 693 പുതിയ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഈ വർഷം ഇതുവരെ 937 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.