Monday
22 December 2025
23.8 C
Kerala
HomeIndiaരാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഡൽഹിയിൽ നിന്നും ഹിമാചൽ പ്രദേശിലേക്ക് സർവീസ് നടത്തും

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഡൽഹിയിൽ നിന്നും ഹിമാചൽ പ്രദേശിലേക്ക് സർവീസ് നടത്തും

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഡൽഹിയിൽ നിന്നും ഹിമാചൽ പ്രദേശിലെ ഉണയിലേയ്ക്ക് സർവീസ് നടത്തും. ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഒരു സന്തോഷവാർത്ത എന്ന നിലയിൽ രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഡൽഹിയിൽ നിന്നും ഉണ ജില്ലയിലേയ്ക്ക് ഓടിയെത്തും. ഈ ട്രെയിൻ വ്യാഴാഴ്ച അതായത്, ഒക്ടോബർ 13 ന് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും.

ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഓടുന്ന ഈ ട്രെയിനിന് അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉണ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്. റെയിൽവേയുടെ അപ്‌ഡേറ്റുകൾ അനുസരിച്ച്, വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഡൽഹിയിൽ നിന്ന് ഉണയിലെ അംബ് അണ്ടൗറ റെയിൽവേ സ്റ്റേഷനിലാണ് എത്തുക.

ഈ വർഷം അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ഹിമാചൽ പ്രദേശിന്‌ അടുത്തിടെ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെയാണ് രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് ട്രെയിൻ ഹിമാചൽ പ്രദേശിന്‌ ലഭിക്കുന്നത്. സംസ്ഥാനത്തിന് വന്ദേ ഭാരത് ട്രെയിൻ ലഭിക്കുന്നത് ടൂറിസം വികസനത്തിന്‌ ഏറെ സഹായകമാവുമെന്നാണ് വിലയിരുത്തൽ.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തിൽ പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേക്കാണ് ഈ ട്രെയിൻ ഓടുന്നത്.

2019ലാണ് പ്രധാനമന്ത്രി മോദി ആദ്യമായി വന്ദേ ഭാരത് എക്‌സ്പ്രസ് അനാവരണം ചെയ്തത്. ഡീസൽ ലാഭിക്കാനും വൈദ്യുതി ഉപയോഗം 30% കുറയ്ക്കാനും കഴിയുന്ന സ്വയം പ്രവർത്തിപ്പിക്കുന്ന എഞ്ചിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലുള്ളത്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വന്ദേ ഭാരത് എക്‌സ്‌പ്രസ് തീവണ്ടി പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്. ഫീച്ചറുകളുടെ ഭാഗമായി വന്ദേ ഭാരത് എക്‌സ്പ്രസിന് ഓട്ടോമാറ്റിക് വാതിലുകളും എയർ കണ്ടീഷൻഡ് ചെയർ കാർ കോച്ചുകളും 180 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന റിവോൾവിംഗ് ചെയറും ഉണ്ട്. ട്രെയിൻ 18 എന്നും വന്ദേ ഭാരത് എക്‌സ്പ്രസ് അറിയപ്പെടുന്നു.

രാജ്യത്ത് ഇപ്പോൾ ആകെ മൂന്ന് വന്ദേ ഭാരത് ട്രെയിനാണ് സർവീസ് നടത്തുന്നത്. ന്യൂഡൽഹി – വാരാണസി, ന്യൂഡൽഹി-ശ്രീമാതാ വൈഷ്ണോ ദേവി കത്ര, ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേയ്ക്കുമാണ് ഏ ട്രെയിനുകൾ ഓടുന്നത്.

RELATED ARTICLES

Most Popular

Recent Comments