ദീപാവലിയോട് അനുബന്ധിച്ച്‌ ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് ഔദ്യോഗികമായി തുടങ്ങും

0
75

ഇന്ത്യയില്‍ ഔദ്യോഗികമായി 5ജി ലോഞ്ച് നടന്നിട്ട് ഒരാഴ്ചയിലേറെയായി. ടെലികോം കമ്പനികളായ എയര്‍ടെലും ജിയോയുമാണ് പ്രധാനമായും ഇപ്പോള്‍ 5ജി സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.എട്ട് നഗരങ്ങളില്‍ എയര്‍ടെല്‍ അതിന്റെ NSA (നോണ്‍-സ്റ്റാന്‍ഡലോണ്‍) ‘5ജി പ്ലസ്’ സേവനം ആരംഭിച്ചു കഴിഞ്ഞു.
ജിയോ പ്രധാന പ്രദേശങ്ങളില്‍ 5ജി ട്രയലുകള്‍ നടത്തുകയാണ്. ദീപാവലിയോട് അനുബന്ധിച്ച്‌ നെറ്റ്‌വര്‍ക്ക് ഔദ്യോഗികമായി ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. 5ജി സപ്പോര്‍ട്ടുള്ള ടയര്‍-1 മേഖലകളില്‍ നിരവധി ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ കഴിയുന്നില്ല. നെറ്റ്‌വര്‍ക്കുകള്‍ ആക്‌സസ് ചെയ്യാന്‍ ഫോണുകളിലെ സോഫ്റ്റ്‌വെയര്‍ അധിഷ്‌ഠിത ലോക്ക് അനുവദിക്കാത്തത് ആണ് കാരണം.
ലോക്കുകള്‍ റീമൂവ് ചെയ്യുന്നതിനായി ബ്രാന്‍ഡുകള്‍ സാധാരണയായി അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ 5ജി സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് പല ഫോണുകളും ഈ അപ്ഡേറ്റ് പുറത്തിറക്കിയിട്ടില്ല. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
എയര്‍ടെല്‍ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച്‌, ഷവോമി, വിവോ, ഒപ്പോ എന്നിവ 5ജിയെ സപ്പോര്‍ട്ട് ചെയ്യാന്‍ റെഡിയാണ്. സാംസങ് ഗാലക്‌സി എസ് 22 സീരീസ്, ഗാലക്‌സി എ 33, ഗാലക്‌സി എം33, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4, ഗാലക്‌സി ഇസഡ് ഫോള്‍ഡ് 4 തുടങ്ങിയ പുതിയ സാംസങ് ഫോണുകളില്‍ 5 ജി തയ്യാറാണെങ്കിലും അവരുടെ തന്നെ പല ഫോണുകളിലും അപ്‌ഡേറ്റുകള്‍ വന്നിട്ടില്ല.
ആപ്പിള്‍, നത്തിങ് (1), ഗൂഗിള്‍, മോട്ടറോള, വണ്‍പ്ലസ്, സാസംങ്ങ് എന്നി ബ്രാന്‍ഡുകളുടെ 5ജി സപ്പോര്‍ട്ടുള്ള വേര്‍ഷനുകള്‍ എത്തി തുടങ്ങി. കൂടാതെ ഷവോമി, റെഡ്മീ, പൊക്കൊ, റിയല്‍മീ,ഒപ്പോ, വിവോ, ഇന്‍ഫിനിക്സ്, iQOO തുടങ്ങിയ ബ്രാന്‍ഡുകളിലെല്ലാം 5ജി റെഡി സോഫ്‌റ്റ്‌വെയര്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.ഇവയുടെ പുതിയ ഫോണുകളില്‍ അപ്‌ഡേറ്റിനായി കാത്തിരിക്കേണ്ടതില്ല. എന്നാല്‍ അസ്യൂസ്, ഹോണര്‍, എല്‍ജി, നോക്കിയ, ടെക്നോ തുടങ്ങിയവരുടെ ചില ഫോണുകളില്‍ 5ജി അപ്‌ഡേറ്റുകള്‍ ലഭ്യമായിട്ടില്ല. ഈ ഫോണുകളില്‍ അപ്ഡേറ്റ് എന്ന് വരുമെന്നതിനെക്കുറിച്ച്‌ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടുമില്ല