ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങുമെന്ന് സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’

0
120

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവർ ഉണ്ടോ ഇല്ലയോ, അവ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, ഭൂമിയിലാണോ അതോ മറ്റേതെങ്കിലും ​ഗ്രഹത്തിലാണോ അവ ജീവിക്കുന്നത് തുടങ്ങിയ ചില ചോദ്യങ്ങൾ നമ്മുടെ എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നു.

എന്നാലിപ്പോഴിതാ ഒരു സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ പറയുന്നതനുസരിച്ച് ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങും

സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ കൂടിയായ എനോ അലറിക് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. “ശ്രദ്ധിക്കുക! അതെ, ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക.” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.