വികസനഫണ്ടിന്റെ രണ്ടാം ഗഡു ; തദ്ദേശസ്ഥാപനങ്ങൾക്ക് 1876.67 കോടി

0
155

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ വികസനഫണ്ടിന്റെ  രണ്ടാം ഗഡുവായി 1876.67 (18,76,67,24,500) കോടി രൂപ അനുവദിച്ചു. ഇതിൽ 447.10 കോടി പട്ടികജാതി വിഭാഗത്തിനുള്ള പദ്ധതിക്കും 67.18 കോടി പട്ടികവർഗ വിഭാഗത്തിനുമാണ്‌. 1362.38 കോടി രൂപയാണ് പൊതുവിഭാഗത്തിന്.

രണ്ടാം ഗഡുവിൽ 981.69 കോടി പഞ്ചായത്തിനാണ്‌. ബ്ലോക്ക് –-ജില്ലാ പഞ്ചായത്തുകൾക്ക്‌ 241.36 കോടിയും കോർപറേഷന്‌ 215.19, മുനിസിപ്പാലിറ്റിക്ക് 197.05 കോടിയുമാണ്‌ വിഹിതം. പ്രാദേശിക വികസനത്തിന്‌ വേഗവും ഊർജവും നൽകാൻ ഫണ്ട്‌  സഹായിക്കുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. വിവിധ പദ്ധതികൾ സൂക്ഷ്മതലത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം. 8048 കോടി രൂപയാണ് വികസന ഫണ്ടായി ഈ സാമ്പത്തികവർഷം വകയിരുത്തിയത്. ഇതിൽ ആരോഗ്യമേഖലാ ഗ്രാന്റടക്കം 15–-ാം ധന കമീഷൻ ഗ്രാന്റിനത്തിൽ 2417.98 കോടിയും ഉൾപ്പെടുന്നു.