പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും

0
116

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ഹിമാചലിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.അതിനുശേഷം, ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി ഉന ഐഐഐടി രാജ്യത്തിന് സമര്‍പ്പിക്കുകയും ഉനയിലെ വന്‍ ഔഷധ പാര്‍ക്കിന് തറക്കല്ലിടുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ, ചമ്പയില്‍ ഒരു പൊതുചടങ്ങില്‍, പ്രധാനമന്ത്രി രണ്ട് ജലവൈദ്യുത പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മൂന്നാം ഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്യും