ആർഎസ്എസ്, ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ധീര രക്തസാക്ഷി ഷാജഹാന്റെ കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ സന്ദർശിച്ചു

0
217

ആർഎസ്എസ്, ബിജെപി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ധീര രക്തസാക്ഷി ഷാജഹാന്റെ കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ സന്ദർശിച്ചു. ഹൃദയം മുറിയുന്ന വിങ്ങലുമായി മരുതറോഡുകാർ സഖാവ് ഷാജഹാനെ ഓർത്തെടുക്കുമ്പോൾ അവർക്ക് സഖാവ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നെന്ന് നമുക്ക് മനസ്സിലാകുമെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

പാലക്കാട് മരുതറോഡിലെ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സഖാവ് ഷാജഹാൻ ആ പ്രദേശത്തിന്റെയാകെ പ്രതീക്ഷയായി നിറഞ്ഞു നിൽക്കുകയായിരുന്നു. ക്രിമിനൽ- ലഹരി സംഘങ്ങൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടിയ സഖാവിനെ ബിജെപി, ആർഎസ്എസ് ക്രിമിനൽ സംഘമാണ് അരുംകൊല ചെയ്‌തത്. സഖാവിന്റെ ഓർമകൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും അദ്ദേഹം പറഞ്ഞു.