കുവൈത്തില്‍ കെട്ടിടത്തിന്റെ 25-ാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ച 13 പ്രവാസികളെ നാടുകടത്താനുള്ള നടപടികള്‍ തുടങ്ങി.മാസങ്ങളായി ശമ്പളം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രവാസികളുടെ ആത്മഹത്യാ ഭീഷണിയെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമമായ അല്‍ സിയാസ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലില്‍ ആത്മഹത്യാ ശ്രമം തടയാന്‍ സാധിച്ചെങ്കിലും ഇവരെ ഇനി ഒരിക്കലും കുവൈത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ തുര്‍ക്കി പൗരന്മാരാണ് നിയമ വിരുദ്ധമായി കുവൈത്തില്‍ ജോലി ചെയ്തത്. എന്നാല്‍ ഇവരെ ജോലിക്ക് നിയോഗിച്ച കമ്പനി മാസങ്ങളായി ശമ്പളം നല്‍കാതെ വന്നതോടെ തൊഴിലാളികള്‍ കുവൈത്തിലെ സാല്‍മിയയിലെ ഒരു കെട്ടിടത്തിന്റെ 25-ാം നിലയിലുള്ള സ്കഫോള്‍ഡില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു