നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം

0
161

നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തുന്നത്. മന്ത്ര വാദത്തിനിടെ കുട്ടി ബോധരഹിതനായി വീണു.

ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു.

മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു.