സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം നീക്കി ഹൈക്കോടതി

0
96

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലെ വിവാദ പരാമർശം നീക്കി ഹൈക്കോടതി. പരാതിക്കാരി പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചെന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈക്കോടതി ഒഴിവാക്കിയത്. എന്നാൽ സിവിൽ ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

നേരത്തെ മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്ത് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ജാമ്യ ഉത്തരവിൽ വസ്ത്രവുമായി ബന്ധപ്പെട്ടത് അനാവശ്യ പരാമർശമാണെന്നും കോടതി പറഞ്ഞിരുന്നു.

കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിൽ നിയമപരമായ പിശകുകളുണടെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് സ്ത്രീ വിരുദ്ധമാണെന്നും സുപ്രീം കോടതി മർഗ നിർദ്ദേശങ്ങൾക്ക് എതിരാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.