ചാരിറ്റിയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ, മാധ്യമപ്രവർത്തക റാണ അയുബിനെതിരെ ഇഡി കുറ്റപത്രം

0
85

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക റാണ അയുബിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഗാസിയാബാദ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.

ചാരിറ്റിയുടെ മറവിൽ ജനങ്ങളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നിയമവിരുദ്ധമായി പണം സമാഹരിച്ചു എന്നാണ് കേസ്. സന്നദ്ധ പ്രവർത്തനങ്ങൾക്കായി സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് റാണ അയൂബിനെതിരെ നടപടി എടുത്തത്.

നേരത്തെ, റാണാ അയ്യൂബിന് ഇഡി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ചോദ്യം ചെയ്ത് റാണാ അയ്യൂബ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇഡി ഏർപ്പെടുത്തിയ യാത്രാ വിലക്ക് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.