Thursday
18 December 2025
24.8 C
Kerala
HomeKeralaമദ്യ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ അറസ്റ്റിൽ

മദ്യ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ അറസ്റ്റിൽ

മദ്യ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ അറസ്റ്റിൽ. സെപ്തംബർ 26 ന് കോഴിക്കോട് മാവൂർറോഡിൽ വച്ച് മദ്യലഹരിയിൽ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറുകയും വടികളും, ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മൂന്നുപേരായിരുന്നു അറസ്റ്റിലായത്. മാവൂർറോഡിൽ വെച്ച് വടികളും ,ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് യാത്രക്കാരനായ ദിപിൻ എടക്കൽ താഴ പുതിയാപ്പ എന്നയാളെ ബൈക്ക് ഓടിച്ച് പോകുമ്പോൾ പിറകിൽ നിന്നും ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.

സംഭവത്തെ കുറിച്ച് നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. ഇതിലെ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്തിനെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി കണ്ണൂർ ജില്ലയിലെ ഇരട്ടിക്കടുത്തുള്ള പഴശ്ശി ഡാമിൻ്റെ സമീപ പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രതിയെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷി Pk യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരേയും അവർ അന്ന് ചെയോഗിച്ച ഹോണ്ട X Pulz വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഈ പ്രതികൾ മുൻപും സമാന കുറ്റകൃത്യങ്ങളിൽ പോലീസിൻ്റെ പിടിയിൽ പെട്ടവരാണ്. സബ് ഇൻസ്പെക്ടർ കൈലാസ് നാഥ്, Asi പവിത്ര കുമാർ. എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്.എംവി, ഹരീഷ് കുമാർ സി, സിവിൽ പോലീസ് ഓഫീസർമാരായ ബബിത്ത് കുറുമണ്ണിൽ, എൽ. ഷജൽ, ശ്രീജിത്ത് ചെറോട്ട് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments