ഇസ്ലാമിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോടതി ഇടപെടരുത്: പ്രതികരണവുമായി മുസ്ലീം പുരോഹിതൻ

0
110

ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം പുരോഹിതൻ മൗലാന മിർസ ഷെഫീഖ് ഹുസാൻ ഷഫാഖ്. കർണ്ണാടക സർക്കാറരിന്റെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്ലാമിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് അദ്ദേഹം പറഞ്ഞു.

‘മുസ്ലീങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ കോടതി ഇടപെടരുത്. ഒരു ദിവസം നാല് തവണ നമസ്‌കരിച്ചാൽ എത്ര പ്രാവശ്യം പ്രാർത്ഥിക്കണമെന്ന് ഞങ്ങളോട് പറയുമോ?’ എന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ കേസ് വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. കർണ്ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ 25 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജികൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെക്കുകയും ചെയ്തു. അതേസമയം ‘ഹിജാബ് ധരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വിഷയമായി കാണാം’ എന്നാണ് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചത്.