ആസിയാൻ കരാർ സമരം; സിപിഐ എം നേതാക്കൾക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

0
269

സിപിഐ എം നേതാക്കള്‍ക്കെതിരായ 2009ലെ വഴി തടയല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. പ്രാകാശ് കാരാട്ട്, പിണറായി വിജയന്‍, വി എസ് അച്ചുതാനന്ദന്‍ തുടങ്ങി 12 നേതാക്കള്‍ക്കെതിരെയായിരുന്നു കേസ്. ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെയായായിരുന്നു സമരം. കേസെടുത്തതിനെതിരെ നേതാക്കള്‍ നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചുകുര്യൻ തോമസിന്‍റെ ഉത്തരവ്.