Monday
12 January 2026
31.8 C
Kerala
HomeEntertainmentആന്‍ അഗസ്റ്റിന്റെ ഗംഭീര തിരിച്ചുവരവ്; ' ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ടീസര്‍

ആന്‍ അഗസ്റ്റിന്റെ ഗംഭീര തിരിച്ചുവരവ്; ‘ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ടീസര്‍

സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഈ മാസം 28ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ആന്‍ അഗസ്റ്റിന്‍ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഒരുത്തി എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷസിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി. അബ്ദുള്‍ നാസ്സറാണ്. സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യില്‍ വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയമായി വരുന്നത്.

ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനില്‍ സുഖദ, ജയശങ്കര്‍ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദല്‍, അമല്‍ രാജ്, നീന കുറുപ്പ്, അകം അശോകന്‍, സതീഷ് പൊതുവാള്‍, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാര്‍, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവന്‍ സതീഷ്, അജിത നമ്പ്യാര്‍, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹണം അഴകപ്പന്‍, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം ഔസേപ്പച്ചന്‍, എഡിറ്റിങ് അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജയേഷ് മൈനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടര്‍ ഗീതാഞ്ജലി ഹരികുമാര്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, പിആര്‍ഒ മഞ്ജു ഗോപിനാഥ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments