ആദിവാസികുടുംബങ്ങള്‍ക്ക് വനഭൂമി പതിച്ചു നല്‍കല്‍: ഒരു മാസത്തിനകം അപേക്ഷിക്കണം

0
91

തിരുവനന്തപുരം ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ അവശേഷിക്കുന്ന ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഒരു മാസത്തിനുള്ളില്‍ അതത് താലൂക്ക്, വില്ലേജ് ആഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് വനഭൂമി പതിച്ചു നല്‍കുന്ന നടപടി സര്‍ക്കാര്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണിത്.