പാലക്കാട് 2200 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

0
111

പാലക്കാട്  കൊഴിഞ്ഞാമ്പാറ നടുപ്പുണിയില്‍ നിന്ന് 2200 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് ബൊലേറോ വാഹനത്തില്‍ അതിര്‍ത്തി കടക്കവേയാണ് വാഹനം എക്‌സൈസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായിട്ടുണ്ട്. 10 ബാരലുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

പിടിയിലായ രണ്ട് പേര്‍ ബാംഗ്ലൂരില്‍ നിന്നും സ്പിരിറ്റ് എത്തിച്ചവരും രണ്ടുപേര്‍ സ്പിരിറ്റ് സ്വീകരിക്കാനെത്തിയ കൊല്ലം സ്വദേശികളുമാണെന്ന് എക്‌സൈസ് അറിയിച്ചു. ഒരു ബാരലില്‍ 220 ലിറ്റര്‍ സ്പിരിറ്റ് എന്ന നിലയിലാണ് വാഹനത്തില്‍ 2200 ലിറ്റര്‍ സ്പിരിറ്റുണ്ടായിരുന്നത്.