കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

0
154

കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുളള അപേക്ഷ പിന്നീട് നല്‍കും. സാമ്പത്തിക അഭിവൃന്ദിക്കായി രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചു മൂടിയ കേസില്‍ പ്രതികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല , ഏജന്റ് ഷാഫി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്‌.

വിഷാദ രോഗിയെന്നും രക്ത സമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. സ്ത്രീകളെ കൊന്നത് ദേവി പ്രീതിക്കെന്നും മൃതദേഹം 56 കഷണങ്ങളാക്കി ബക്കറ്റിലാക്കി കുഴിച്ചിട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.

അതേസമയം മൃതദേഹം കണ്ടെടുത്ത പത്തനംതിട്ടയിലെ വീട്ടില്‍ ഇന്നും തെളിവെടുപ്പ് തുടരും. ഡിഎന്‍എ പരിശോധന അടക്കം നടത്തിയ ശേഷമാകും മൃതദേഹം വിട്ടുനല്‍കുക. മൃതദേഹങ്ങള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.