തെരുവുനായ വിഷയത്തിൽ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി

0
79

തെരുവുനായ വിഷയത്തിൽ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി. കേസ് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും. ഏഴ് വർഷത്തിനിടെ രാജ്യത്ത് നടന്ന നായ കടിയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നല്‍കി. തെരുവുനായ വിഷയത്തിൽ ഒരോ ഹർജികളായി പരിഗണിക്കാനാകില്ലെന്നും വ്യക്തിഗത വിഷയങ്ങളിൽ  അതത് ഹൈക്കോടതികളെ സമീപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സിരിജഗൻ കമ്മറ്റി റിപ്പോർട്ടിന് മേൽ  എതിർപ്പുള്ളവർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശം നല്‍കി.