കാണാതായ പനമരം പൊലീസ് സ്റ്റേഷനിലെ സിഐയെ കണ്ടെത്തി

0
127

വയനാട്ടില്‍ നിന്നു കാണാതായ സിഐയെ കണ്ടെത്തി.  പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ കെ എ എലിസബത്തിനെ (54) തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്.നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എലിസബത്ത് പാലക്കാട്ട് എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് എലിസബത്തിനെ കണ്ടെത്തിയത്. ഈ മാസം 10 ന് കോടതി ആവശ്യവുമായി ബന്ധപ്പെട്ട് പാലക്കാടേക്ക് പോയ സിഐയെ കാണാതാവുകയയിരുന്നു. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പരും സ്വിച്ച് ഓഫായ നിലയിലായിരുന്നു

അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് കൽപ്പറ്റയിലുണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നുവെങ്കിലും അന്വേഷിച്ചെത്തിയ പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സംഭവത്തിൽ കേസെടുത്ത പോലീസ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.