നടപ്പ്‌ സാമ്പത്തികവർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ഐഎംഎഫ്‌ 6.8 ശതമാനമായി വെട്ടിക്കുറച്ചു

0
115

നടപ്പ്‌ സാമ്പത്തികവർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ഐഎംഎഫ്‌ 6.8 ശതമാനമായി വെട്ടിക്കുറച്ചു. രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്നാണ്‌ നേരത്തേ കണക്കാക്കിയിരുന്നത്‌. ഇക്കൊല്ലം രാജ്യം 8.2 ശതമാനം വളർച്ച നേടുമെന്ന്‌ കഴിഞ്ഞ ജനുവരിയിൽ പ്രവചിച്ചിരുന്നു. 2021–-22ൽ ഇന്ത്യയുടെ വളർച്ച 8.7 ശതമാനമായിരുന്നു. ലോകം മാന്ദ്യത്തിലേക്ക്‌ നീങ്ങുകയാണെന്നും ഏറ്റവും മോശമായത്‌ വരാനിരിക്കുന്നതേയുള്ളൂവെന്നും ഐഎംഎഫ്‌ പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനരേഖയിൽ വ്യക്തമാക്കി.