ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

0
169

നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ യുടൂബ് ചാനൽ അവതാരകയെ അപമാനിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പിലെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി. അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന് ചൂണ്ടികാട്ടി മരട് പൊലീസിൽ യൂട്യൂബ് അവതാരക നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയെന്നും പ്രോസിക്യൂഷൻനടപടിയുമായി മുന്നോട്ട് പോകാൻതാൽപ്പര്യമില്ലെന്ന് അവതാരക അറിയിച്ചതായും കേസ് റദ്ദാക്കണമെന്നും നടൻ ആവശ്യപ്പെട്ടു. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി മരട് പൊലീസ് എടുത്ത കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്‌തു.