Sunday
11 January 2026
24.8 C
Kerala
Hometechnologyമെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. രാജ്യത്തെ സാമ്പത്തിക നിരീക്ഷണ ഏജൻസിയായ റോസ്ഫിൻമോണിറ്ററിംഗാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് മാർച്ച് അവസാനത്തോടെ റഷ്യ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും വിലക്കേർപ്പെടുത്തിയിരുന്നു.

റഷ്യക്കെതിരെ ആക്രമണം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാൻ സമൂഹമാധ്യമ ഉപയോക്താക്കളെ അനുവദിക്കുന്നുവെന്നും ഇതിലൂടെ റഷോഫോബിയ വളർത്തിയെടുക്കാൻ ശ്രമിച്ചെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ മെറ്റ ഒരിക്കലും തീവ്രവാദ പ്രവർത്തനം നടത്തിയിട്ടില്ലെന്നും റഷോഫോബിയക്ക് എതിരാണെന്നും മെറ്റയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. റഷ്യയിൽ തീവ്രവാദ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് മെറ്റയുടെ ഹർജി മോസ്കോ കോടതി തള്ളുകയായിരുന്നു.

യുക്രെയ്നിന് നേരെ റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ചത് മുതൽ പാശ്ചാത്യ രാജ്യങ്ങളുടെ സോഷ്യൽ മീഡിയ സൈറ്റുകൾക്ക് റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു. മാ‍ർച്ച് മുതൽ റഷ്യയിൽ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും ലഭ്യമല്ലെങ്കിലും പല റഷ്യക്കാരും സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ ഉപയോഗം തുടരാൻ VPN-കൾ ഉപയോഗിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments