നാലുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ലോക ഫുട്‌ബോള്‍ കാര്‍ണിവലായ ലോകകപ്പിന് എത്തുന്ന ഏറ്റവും ‘കളര്‍ഫുള്‍ ഫാന്‍സ്’ കൂട്ടങ്ങളില്‍ ഒന്നാണ് മെക്‌സിക്കന്‍ ആരാധകര്‍. അവരുടെ വലിയ വൃത്താകൃതിയിലുള്ള ‘ചാരോ’ തൊപ്പികളും ഗ്യാലറിയില്‍ കൂട്ടമായി നടത്തുന്ന ‘സിയലിറ്റോ ലിന്‍ഡോ’ എന്ന തനത് മെക്‌സിക്കന്‍ പാട്ടിന്റെ ആലാപനവും എല്ലാം അവരെ വ്യത്യസ്തരാക്കുന്നു. അതിനേക്കാളൊക്കെ അവരെ ശ്രദ്ധേയരാക്കുന്ന ഒരു കാര്യം കൂടിയുണ്ട്. അവരണിയുന്ന ‘ലൂച്ചോ ലിബ്‌റെ’ മാസ്‌ക്.
മെക്‌സിക്കോയില്‍ ഫുട്‌ബോളിനു പുറമേ വന്‍ പ്രചാരമുള്ള കായിക വിനോദമായ ഫ്രീ സ്‌റ്റൈല്‍ റെസ്ലിങ്ങില്‍ നിന്നാണ് ലൂച്ചോ ലിബ്‌റെ മാസ്‌കിന്റെ വരവ്. റെസ്ലിങ് താരങ്ങള്‍ ഇത്തരം മാസ്‌കുകള്‍ ധരിച്ചാണ് മത്സരത്തിനിറങ്ങുന്നത്. റെസ്ലിങ് ആരാധകര്‍ ഏറ്റെടുത്ത ഈ മാസ്‌ക് പിന്നീട് എല്ലാ കായികയിനങ്ങളുടെയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഈ മാസ്‌ക് ധരിച്ച് സ്‌റ്റേഡിയങ്ങളില്‍ എത്തി ആര്‍പ്പ് വിളിക്കാന്‍ മെക്‌സിക്കന്‍ ആരാധകര്‍ക്കു സാധിക്കില്ല. ഈ മാസ്‌ക് രാജ്യത്ത് ധരിക്കുന്നതിനു ഖത്തര്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കാണ് കാരണം.
മാസ്‌ക് നിരോധിക്കാനുള്ള കാരണം ഇതുവശര ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സ്‌റ്റേഡിയത്തിലോ, പൊതു സ്ഥലത്തോ മാസ്‌ക് ധരിക്കാന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മെക്‌സിക്കന്‍ ആരാധകര്‍ ആകെ നിരാശയിലാണ്.