പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയായ കോളജ് വിദ്യാര്‍ഥിനി അറസ്റ്റില്‍

0
103

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയായ കോളജ് വിദ്യാര്‍ഥിനി അറസ്റ്റില്‍. തമിഴ്‌നാട് സേലം ജില്ലയില്‍ മേട്ടൂര്‍ സ്വദേശിനിയായ 20 കാരി മൂന്ന് മാസം ഗര്‍ഭിണിയാണ്. പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സേലത്തെ ഓമലൂര്‍ സ്വദേശിയാണ് ആണ്‍കുട്ടി.

ഏപ്രിലില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കായി തെരച്ചില്‍ നടത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ഥിയോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

സ്വകാര്യ കോളജിലാണ് ഇരുവരും പഠിച്ചിരുന്നത്. ഏപ്രില്‍ മാസം കോളജില്‍ പോയ 17കാരന്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കരിപ്പൂര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ആണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃഷ്ണനഗരിയില്‍ നിന്ന് ഇരുവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സിറ്റി കമ്മിഷണര്‍ നജ്മുതല്‍ ഹോഡ പറഞ്ഞു.