നയൻതാര കുടുങ്ങിയേക്കും; ഗർഭപാത്രം എല്ലാവർക്കും വാടകയ്ക്ക് എടുക്കാനാവില്ല

0
152

ചലച്ചിത്ര താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് അന്വേഷണം തുടങ്ങി. ദമ്പതികളെ നേരിൽക്കണ്ട് അന്വേഷണ സമിതി മൊഴിയെടുക്കും.

വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേക്ഷണം.
ജൂൺ 9 നായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. വാടക ഗര്ഭധാരണം,എവി എഫ് തുടങ്ങിയ രീതികളിലൂടെ ചലച്ചിത്ര രംഗത്തെ പല പ്രമുഖരും മാതാപിതാക്കളായിട്ടുണ്ട്. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നത്. പ്രീതി സിന്റ, ഷിൽപ ഷെട്ടി, സണ്ണി ലിയോൺ , ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇങ്ങനെ അച്ഛനമ്മമാരായവരാണ്. അക്കൂട്ടത്തിൽ അതിവേഗം എത്തിയവരാണ് നയൻതാരയും വിഘ്‌നേഷും.
‘‘എല്ലാം കൃത്യമായ സമയത്ത് നിങ്ങൾ അറിയും. ക്ഷമയോടെ കാത്തിരിക്കുക’’ – എന്ന്സമൂഹ മാധ്യമത്തിൽ വിഘ്നേഷ് കുറിച്ചിട്ടുണ്ട്.

ആവശ്യക്കാരായ ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച് പ്രസവിക്കുകയും ശിശുവിനെ ദമ്പതികള്‍ക്ക് ഏല്‍പിക്കുകയും ചെയ്യുന്നതിതാണ് ‘വാടക ഗര്‍ഭധാരണം”. ‘സറോഗസി’ എന്നാണ് അതിന്റെ ഇംഗ്ലീഷ് പേര്. വാടകക്കെടുക്കപ്പെടുന്ന സ്ത്രീയുടെതന്നെ അണ്ഡവും കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരില്‍ പുരുഷന്‍റെ ബീജവും സംയോജിപ്പിച്ചുണ്ടാവുന്ന കുഞ്ഞിനെ പ്രസവിക്കുന്നതായിരുന്നു പഴയരീതി. കുഞ്ഞിനെ ആവശ്യമുള്ള ദമ്പതിമാരുടെ അണ്ഡവും ബീജവും സംയോജിപ്പിച്ചശേഷം പ്രസവിക്കാന്‍ തയാറുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും പ്രസവശേഷം മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘ഗെസ്റ്റേഷനല്‍ സറോഗസി’ എന്ന പുതിയ രീതി.

വന്ധ്യതകൊണ്ടു ബുദ്ധിമുട്ടുന്ന വ്യക്തികള്‍ ,മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള കുടുംബം (single parents), സ്വവര്‍ഗ്ഗാനാനുരാഗികളായ ദമ്പതികള്‍ (Same-sex couples), വാടക ഗര്‍ഭവാഹകരും കുഞ്ഞും തമ്മില്‍ ജനിതക ബന്ധം ആഗ്രഹിക്കാത്ത ആളുകള്‍. സുരക്ഷിതമായി ഗര്‍ഭകാലം പൂര്‍ത്തിയാക്കാനാവാത്ത അമ്മമാര്‍ എന്നിവർക്കാണ് ഗര്‍ഭം വാടകയ്ക്കെടുക്കാൻ നിയമപരമായി അവകാശമുള്ളത്.

വാടക ഗര്‍ഭപാത്ര നിയന്ത്രണ നിയമപ്രകാരം വിവാഹം നടന്ന് അഞ്ചു വര്‍ഷം കഴിയാതെ ഈ കൃത്രിമരീതി അനുവദിക്കില്ല. ഈ വ്യവസ്ഥയാണ് നയൻതാരയെ കുഴക്കാനിടയുള്ളത്. മാത്രമല്ല, വന്ധ്യതയോ ഗർഭധാരണത്തിന് ശേഷിയില്ലായ്മയോ അവർ തെളിയിക്കേണ്ടിവരും.

സൗന്ദര്യ സംരക്ഷണത്തിനോ അനായാസം കുഞ്ഞുങ്ങളുണ്ടാകുന്നതിനോ പണം മുടക്കി ചെയ്യാനാകുന്നതല്ല ഗർഭപാത്രം വാടകയ്‌ക്കെടുക്കൽ. അത് കൊണ്ട് തന്നെ നിയമക്കുരുക്കുകൾ മുറുകാണാനാണ് സാധ്യത.