പീഡന പരാതി; എൽദോസ്‌ കുന്നപ്പിള്ളിക്കെതിരെ നടപടി സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

0
173

കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉയർന്ന് വന്ന പീഡന പരാതി അത്യന്തം ഗൗരവമുള്ളതാണെന്ന്‌ ഡിവൈഎഫ്‌ഐ. പരാതിയിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. വിഷയം ഒതുക്കാൻ കെപിസിസി നേതൃത്വം ഇടപെട്ടത് ഗൗരവപൂർവ്വം കാണേണ്ടതാണ്. കോൺഗ്രസ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കണം.

കാറിൽ വച്ച് കൈയ്യേറ്റം ചെയ്യുകയും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഢിപ്പിച്ചു മെന്നും കോടതി മുന്പാകെ യുവതി മൊഴി നൽകി എന്നുമാണ് വാർത്തകൾ വന്നിട്ടുള്ളത്. യുവതി ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറിയിരിക്കയാണ്. പൊലീസിന് മുമ്പാകെ മൊഴി മാറ്റിപ്പറയാൻ കടുത്ത സമ്മർദ്ദവും ഭീഷണിയും പണം വാഗ്ദാനവും ഉൾപ്പെടെ ഉണ്ടായന്ന് യുവതി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിൽ പീഡനത്തിനെതിരായി പരാതി കൊടുത്ത പെൺകുട്ടിയെ സ്വാധീനിച്ച സംഭവങ്ങൾ നേരത്തേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.