മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തുള്‍സി ഗബ്ബാര്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടു

0
182

അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് തിരിച്ചടി. തുള്‍സി ഗബ്ബര്‍ഡ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ഹിന്ദു അമേരിക്കക്കാരിയാണ് ഇവര്‍. തുള്‍സി ഗബ്ബര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ച് എത്തിയത്.

‘ഭീരുത്വത്തോടെ ഉണര്‍ന്നിരിക്കുന്ന, യുദ്ധക്കൊതിയന്മാരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഇന്നത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ എനിക്ക് ഇനി തുടരാനാവില്ല’ എന്നാണ് തുളത് ഗബ്ബര്‍ഡ് പറഞ്ഞത്. തന്റെ പാത പിന്തുടരാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോട് അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

‘ഡെമോക്രാറ്റിക് പാര്‍ട്ടി സൈദ്ധാന്തികര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ നമ്മുടെ രാജ്യത്തെ കൊണ്ടുപോകുന്ന ദിശ നിങ്ങള്‍ക്ക് ഇനി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍, എന്നോടൊപ്പം ചേരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു’ തുള്‍സി ഗബ്ബാര്‍ഡ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.