ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യുഎസ് ടെക്ക് ഭീമനുമായ മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ നടപടി ആരംഭിച്ചത്.
ഒരു മാസത്തിനുശേഷം, ഏപ്രിലിൽ, മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞു. റഷ്യാഫോബിക് അജണ്ട പ്രമോട്ട് ചെയ്തതായി സക്കർബർഗും നിരവധി ഉന്നത വ്യക്തികളും ആരോപിച്ചിരുന്നു.