നരബലിയും, സ്‌ത്രീകൾ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയം: വനിതാ കമീഷൻ

0
176

പത്തനംതിട്ട > അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്‌ത്രീകളെ ഇരകളാക്കുന്നതും അതീവ ഗൗരവമേറിയ വിഷയമാണെന്ന് വനിതാ കമീഷൻ ചെയർപേഴ്‌സ‌ൺ അഡ്വ. പി സതീദേവി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്‌സൺ.

വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തിൽ അന്ധവിശ്വാസങ്ങളുടെ ഭാഗമായി നരബലിയടക്കം ക്രൂരകൃത്യങ്ങൾ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. അന്ധവിശ്വാസങ്ങൾക്ക്‌ അടിമപ്പെടാൻ സ്‌ത്രീകൾ തയാറാകുന്നുവെന്നതും ചർച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചർച്ച ചെയ്‌തിരുന്നത്. സാക്ഷര കേരളത്തിലും ഇത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെടുന്നത് വിഷമകരമായ കാര്യമാണ്.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. പൊലീസ് നടത്തിയ ജാഗ്രതയോടുകൂടിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തു വരാൻ ഇടയായതെന്നും ചെയർപേഴ്‌സൺ പറഞ്ഞു. കമീഷൻ അംഗം ഷാഹിദ കമാലും ഒപ്പമുണ്ടായി.