ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന്

0
139

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന്. ബ്രിട്ടീഷ് രാജകുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നുളള അറിയിപ്പ് അനുസരിച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ആകും കിരീടധാരണം നടക്കുക.

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകന്‍ ചാള്‍സ് രാജാവായി അവരോധിതനായത്. സെപ്തംബര്‍ എട്ടിനായിരുന്നു രാജ്ഞിയുടെ അന്ത്യം.

ചടങ്ങില്‍ രാജാവിന്റെ കിരീടധാരണത്തിനൊപ്പം കാമില രാജ്ഞിയെയും കിരീടമണിയിക്കും.