സറഗസിയിലൂടെ കുഞ്ഞുങ്ങളുണ്ടായ പ്രമുഖർ

0
123

ബോളിവുഡ് നടൻമാർ മുതൽ മുതൽ സാധാരണക്കാർ വരെ പല കാരണങ്ങളാൽ വാടക ഗർഭധാരണം ഉപയോഗിക്കുന്നുണ്ട് , സ്വവർഗ ദമ്പതികൾ, സിംഗിൾ പാരന്റ്, വന്ധ്യത തുടങ്ങിയവയാണ് അതിൽ ചിലത്. അതിൽ ചിലർ അവരുടെ കഥ പങ്കുവെക്കുകയും ചർച്ചയാക്കുകയും വഴി വാടക ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നയൻ‌താര വിഘ്‌നേശ് ശിവൻ ദമ്പതികൾ തങ്ങൾക്കു കുഞ്ഞുണ്ടായ വിവരം പുറത്ത് വിട്ടതോടെയാണ് സറഗസി വിവാദമായി മാറിയത്. എന്നാൽ ഏറെ സുപരിചാരായ പലരും മുൻപും ഈ മാർഗത്തിലൂടെ മാതാപിതാക്കളായിട്ടുണ്ട്.

കരൺ ജോഹർ
2017 ഫെബ്രുവരി 7-ന് തന്റെ ഇരട്ടക്കുട്ടികളായ യാഷിനെയും റൂഹി ജോഹറിനെയും വാടക ഗർഭധാരണത്തിലൂടെ കരൺ ജോഹർ സ്വാഗതം ചെയ്തിരുന്നു.

ഷാരൂഖ് ഖാൻ
2013 മെയ് 27 ന് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂന്നാമത്തെ കുട്ടിയായ അബ്രാമിനെ വാടക ഗർഭധാരണത്തിലൂടെയാണ് ദമ്പതികൾ സ്വന്തമാക്കിയത്.

ആമിർ ഖാൻ
ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് വാടക ഗർഭധാരണം തിരഞ്ഞെടുത്തു. 2011 ഡിസംബർ 5 നാണു ഇവരുടെ മകൻ ആസാദ് റാവു ജനിച്ചത്.

സണ്ണി ലിയോൺ
സണ്ണി ലിയോണും ഡാനിയൽ വെബറും 2017 ൽ രണ്ട് വയസ്സുള്ള നിഷയെ ദത്തെടുത്തു, 2018 ൽ ദമ്പതികൾ വാടക ഗർഭധാരണം തിരഞ്ഞെടുത്തതായും ഇതിലൂടെ ഇരട്ടകളായ ആഷറും നോഷ് വെബറും ജനിച്ചതായി വെളിപ്പെടുത്തി.

തുഷാർ കപൂർ
തുഷാർ കപൂർ വാടക ഗർഭധാരണത്തിലൂടെ ലക്ഷ്യ കപൂറിന്റെ സിംഗിൾ പേരന്റായി മാറി.

കിം കർദാഷിയൻ
കിം കർദാഷിയനും മുൻ ഭർത്താവ് കാനിയെ വെസ്റ്റും വാടക ഗർഭധാരണം തിരഞ്ഞെടുക്കുകയും അവരുടെ മൂന്നാമത്തെയും നാലാമത്തെയും കുട്ടികളെ 2018 ലും 2019 ലും സ്വാഗതം ചെയ്യുകയും ചെയ്തു.