ഇലന്തൂർ നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ

0
146

ഇലന്തൂർ നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ കോടതിയെ സമീപിക്കും. മൂന്ന് പ്രതികൾക്കും വേണ്ടി വക്കാലത്തെടുക്കുമെന്നും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സമീപിച്ചതായും ആളൂർ പറഞ്ഞു.

 

‘ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സമീപിച്ചിരുന്നു. അവരുമായി സംസാരിക്കും. വക്കാലത്തേറ്റെടുക്കും. മൂന്ന് പേർക്കും വേണ്ടി ഹാജരാവും’ ആളൂർ പറഞ്ഞു.