Saturday
10 January 2026
20.8 C
Kerala
HomeEntertainmentനടി സഹർ അഫ്ഷയാണ് സിനിമാഭിനയം നിർത്തി; സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായി അഫ്ഷ

നടി സഹർ അഫ്ഷയാണ് സിനിമാഭിനയം നിർത്തി; സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായി അഫ്ഷ

ഭോജ്പൂരി നടി സഹർ അഫ്ഷയാണ് സിനിമാഭിനയം നിർത്തി. സിനിമാ മേഖല വിട്ട് ദൈവത്തിലേക്ക് മടങ്ങുന്നതായി അഫ്ഷ പറഞ്ഞു. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് അഫ്ഷയുടെ പരാമർശം.

സെപ്തംബർ 22ന് പോസ്റ്റ് ചെയ്ത കുറിപ്പിൽ അഫ്ഷ തീരുമാനത്തെ കുറിച്ച് പറയുന്നതിങ്ങനെ; ‘പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഷോബിസ് ഇൻഡസ്ട്രിയോട് വിട പറയുന്നു. ഇനി അതുമായി എനിക്ക് ബന്ധമുണ്ടാകില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചായിരിക്കും എന്റെ ഭാവി ജീവിതമെന്ന് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്റെ ആരാധകരോട് ഞാൻഎപ്പോഴും നന്ദിയുള്ളവളായിരിക്കും. നിങ്ങ​ളുടെ അനുഗ്രഹങ്ങൾ എനിക്ക് പ്രശസ്തിയും ബഹുമാനവും നേടിത്തന്നു. കുട്ടിക്കാലത്ത് താൻ ഇത്തരമൊരു ജീവിതം ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ഇപ്പോൾ ഞാൻ എന്റെ സിനിമ ജീവിതം ഉപക്ഷേിക്കുകയാണ്. ഇനി അള്ളാഹുവിന്റെ വഴിയിലായിരിക്കും യാത്ര. എന്റെ അടുത്ത ജീവിതം അള്ളാഹുവിന്റെ ആജ്ഞക്ക് അനുസരിച്ചായിരിക്കുമെന്നും അവർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments