ടിയാഗോ ഇവി ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം വന്നത് 10,000 ഓര്‍ഡറുകള്‍

0
100

ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ ഇവി ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം വന്നത് 10,000 ഓര്‍ഡറുകള്‍. വന്‍ പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന്, 8.49 ലക്ഷം എന്ന പ്രാരംഭ വില അടുത്ത 10,000 ഉപഭോക്താക്കള്‍ക്കുകൂടി അനുവദിക്കുമെന്ന ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തോടെയാണ് ടാറ്റ ടിയാഗോ എത്തുന്നത്. 21000 രൂപ നല്‍കി ടാറ്റ ഡീലര്‍ഷിപ്പ് വഴിയോ വെബ് സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക. നേരത്തെ ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് 8.49 ലക്ഷം രൂപ എന്ന പ്രാരംഭ വില പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും 10000 ഉപഭോക്താക്കള്‍ക്ക് കൂടി ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഷോറൂമുകളില്‍ ഈ മാസം തന്നെ പ്രദര്‍ശന വാഹനങ്ങളെത്തും. 8.49 ലക്ഷത്തില്‍ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില