പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് യുവതി

0
198

യുവതിയെ മർദിച്ചെന്ന പരാതിയില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതിയുടെ മൊഴി. ഗുരുതര ആരോപണങ്ങളുമായി യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. എൽദോസ് കുന്നപ്പിള്ളിയും കൂട്ടാളികളും ചേർന്ന് യുവതിയെ വാഹനത്തിൽ കൊണ്ടു പോയെന്നും യുവതി.

കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും പരാതി പിൻവലിക്കാൻ പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും യുവതി പറയുന്നു. കേസ് പിൻവലിക്കാൻ തയാറാകത്തതിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ മൊഴി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എം എൽ എ പറഞ്ഞെന്നും യുവതി.

ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും കന്യാകുമാരിയിലെത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പറയുന്നു. തുടർന്ന് നാട്ടുകാർ തമിഴ്നാട് പോലീസിനെ അറിയിച്ചെന്നും പിന്നീട് കോവളം സ്റ്റേഷനിൽ തിരിച്ചെത്തിയതെന്നും മൊഴി.

കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. എൽദോസ് കുന്നപ്പിള്ളിപീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.