ഇലന്തൂരിലെ നരബലി: മൃതദേങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

0
144

 

. ഭഗവൽ സിങ്ങിന്റെ വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ആഴത്തിലാണ് മൃതദേങ്ങൾ കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങളിൽ ഷാഫി പറഞ്ഞ തെളിവുകളുമുണ്ട്. ഡിഎൻഎ പരിശോധനാ ഫലം വന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

സ്ത്രീകളുടെ കഴുത്തറുത്ത ശേഷം ശരീരം കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടതെന്ന് കമ്മിഷണർ പറഞ്ഞു. നരബലി നടത്താൻ മുഖ്യ പങ്കു വഹിച്ച ഷാഫിയുടെ ലക്ഷ്യം പണമായിരുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. പണത്തിനപ്പുറം ചില ലക്ഷ്യങ്ങളും ഇയാൾക്കുള്ളതായി സംശയിക്കുന്നു.

സാമ്പത്തിക വാഗ്ദാനം നൽകിയാണ് ഇരകളായ സ്ത്രീകളെ കൊണ്ടുപോയത്. പൊലീസിനു പോലും പറയാൻ കഴിയാത്തത്ര ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും നാഗരാജു പറഞ്ഞു.

കാലടി സ്വദേശിനി റോസ്‌ലി (50), കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 26നാണ് പത്മത്തെ കാണാതായത്. ജൂൺ 8നാണ് റോസ്‌ലിയെ കാണാതായത്. പത്മത്തെ കാണാനില്ലെന്ന് കാട്ടി മകൻ സെൽവൻ നൽകിയ പരാതിയിലാണ് നരബലിയുടെ ചുരുളഴിഞ്ഞത്.