പാലക്കാട് വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0
119

പാലക്കാട് ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്.

പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാര്‍ സവാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച സവാദ് മാനസിക വളര്‍ച്ച കുറവുളള കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. ചളവറ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് സംശയങ്ങളൊന്നും മരണത്തിന് പിന്നിലില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.