കശ്മീർ വിഘടന വാദി നേതാവ് അൽത്താഫ് അഹമ്മദ് അന്തരിച്ചു

0
93

കശ്മീർ വിഘടന വാദി നേതാവ് അൽത്താഫ് അഹമ്മദ് അന്തരിച്ചു. ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽവച്ച് ഇന്നു പുലർച്ചയോടെയായിരുന്നു അന്ത്യം. ഷായുടെ മകൾ റുവ ഷാ ട്വിറ്ററിലൂടെയാണ് പിതാവിന്റെ മരണ വിവരം അറിയിച്ചത്.

അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനാണ് അൽത്താഫ് അഹ്മദ് ഷാ. വിഘടനവാദി സംഘടനക്ക് വേണ്ടി ഫണ്ട് സ്വീകരിച്ചുവെന്ന കുറ്റം ചുമത്തി 2017ലാണ് ഷാ അടക്കം ഏഴ് വിഘടന വാദി നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയായിരുന്നു ഷാ.

ഷായുടെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മകൾ റുവ കഴിഞ്ഞ ആറു മാസത്തോളമായി നിരന്തരം അധികൃതരെ സമീപിച്ചിരുന്നു. ഷായ്ക്ക് വൃക്കസംബന്ധമായ അർബുദം ഉണ്ടെന്ന് കണ്ടെത്തുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നതിനെ തുടർന്ന് ഓങ്കോളജി വിഭാഗമില്ലാത്ത ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഷായെ ഡൽഹിയിലെ എയിംസിലേക്ക് മാറ്റണമെന്ന് ഡൽഹി ഹൈക്കോടതി ഒക്ടോബർ ഒന്നിന് ഉത്തരവിട്ടെങ്കിലും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഷായെ ആശുപത്രിയിലേക്ക് മാറ്റിയത്.