കവർച്ചാ കേസ്; ദാവൂദ് ഇബ്രാഹിമിൻ്റെ അഞ്ച് അനുയായികൾ പിടിയിൽ

0
88

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിൻ്റെ അഞ്ച് അനുയായികൾ പിടിയിൽ. ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസാണ് ഇവരെ പിടികൂടിയത്. ദാവൂദ് ഇബ്രാഹിമിൻ്റെ അടുത്ത അനുയായിയായ സലിം ഫ്രൂട്ട് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഛോട്ടാ ഷക്കീൽ, റിയാസ് ഭട്ടി തുടങ്ങിയവരുമായും അടുത്ത ബന്ധമുള്ള സലിം പിടിയിലായി ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും അഞ്ച് പേർ പിടിയിലാവുന്നത്.

ഒക്ടോബർ ഒന്നിനാണ് 62 ലക്ഷം രൂപയുടെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് സലിം പിടിയിലാവുന്നത്. ദാവൂദ് ഇബ്രാഹിമിൻ്റെ അടുത്ത അനുനായിയായ ഛോട്ടാ ഷക്കീലിൻ്റെ സഹോദരീഭർത്താവാണ് സലിം. ഷക്കീലിനെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബർ 26ന് ദാവൂദിൻ്റെ മറ്റൊരു അടുത്ത അനുയായി റിയാസ് ഭട്ടും പിടിയിലായി. മുംബൈ പൊലീസ് തന്നെയാണ് ഇയാളെയും പിടികൂടിയത്.