Saturday
20 December 2025
31.8 C
Kerala
HomeKeralaഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം; അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

ഒരു ഗ്രൂപ്പില്‍ 1000 പേരെ ചേര്‍ക്കാം; അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

വാട്ട്സാപ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ നേരിടുന്ന പ്രധാന പരാതിയാണ് എന്നെ കൂടി ഗ്രൂപ്പിലൊന്ന് ചേര്‍ക്കൂ എന്നത്. ഗ്രൂപ്പിലെ മെമ്പേഴ്സിന്റെ റീച്ച് എത്തി എന്ന് കരുതി പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ ഇനി അഡ്മിന്‍മാര്‍ മെനക്കെടേണ്ട. അതിന് എളുപ്പവഴി വാട്ട്സാപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരു പുതിയ അപ്ഡേഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ഇക്കുറി ഒരു ഗ്രൂപ്പിൽ 1024 പേരെ ചേർക്കാൻ കഴിയുന്ന അപ്ഡേഷനാണ് വാട്ട്സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാണ്.

നിലവിൽ 512 പേരെ വരെയാണ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കൾ പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പൺ ചെയ്യുമ്പോൾ ആഡ് കോൺടാക്ട് എന്ന ഓപ്ഷന് അരികിലായി “1024-ൽ 1” എന്ന രീതിയിൽ കോൺടാക്ടുകള്‌ കാണാൻ കഴിയും. കഴിഞ്ഞ ദിവസം വാട്ട്സാപ്പ് പ്രീമിയം ഫീച്ചർ അവതരിപ്പിക്കുന്നതായി വാർത്തകൾ വന്നിരുന്നു. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ.

ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്. പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം. ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നതിനുപകരം ഉപഭോക്താക്കൾക്ക് ഒരു ബിസിനസ് കണ്ടെത്താനുള്ള എളുപ്പമാർഗമാണിത്.
കൂടാതെ വ്യൂ വൺസും വാട്ട്സാപ്പ് കർശനമാക്കിയിരുന്നു. ഇനി മുതല്‌ ഉപയോക്താക്കൾക്ക് വ്യൂ വൺസ് വഴി പങ്കിട്ട മീഡിയയുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല, കൂടാതെ ചിത്രങ്ങളോ മറ്റ് മീഡിയയോ ഫോർവേഡ് ചെയ്യാനോ എക്‌സ്‌പോർട്ട് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല.

റീസിവറിന്റെ ഫോണിലോ ഗാലറിയിലോ മീഡിയ സേവാകില്ല. ഷെയർ ചെയ്ത് 14 ദിവസത്തിനുള്ളിൽ ഉപയോക്താക്കൾ മീഡിയ ഫയൽ ഓപ്പൺ ചെയ്തില്ലെങ്കിൽ, അത് ചാറ്റിൽ നിന്ന് ഡീലിറ്റ് ആക്കപ്പെടും. ഒരു ഉപയോക്താവ് സ്‌ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ മീഡിയ ബ്ലാങ്കായി കാണപ്പെടുമെന്ന് വാബെറ്റ് ഇൻഫോ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments